
വിഭക്തപദസംഗ്രഹം (Vibhakthapadasamgraham )
കോട്ടയം: ബെഞ്ചമിൻ ബെയിലി ഫൌണ്ടേഷൻ& ബുക്ക് ഡൈജസ്റ്റ്; 2020; പേജ് 72; വില രൂപ 110/-;
ISBN 978-81-945483-0-0
ജോൺ ഹോക്സ് വർത്തിന്റെ വിഭക്തപദസംഗ്രഹം മലയാളത്തിലെ ആദ്യ തീമാറ്റിക് നിഘണ്ടുവാണ്. അത് ആദ്യത്തെ സാങ്കേതികപദനിഘണ്ടുവുമാണ്. കേരളത്തിൽ ആധുനികവിദ്യാഭ്യാസം ആരംഭിച്ചതോടെ ആധുനികശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ചരിത്രം, ഗണിതം, ഭാഷ, സാഹിത്യം തുടങ്ങിയ വിവിധ വൈജ്ഞാനിക വിഷയങ്ങൾ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യേണ്ടിവന്നപ്പോൾ അതാതു വിഷയങ്ങളിലെ സാങ്കേതികപദങ്ങൾ ആവശ്യമായിത്തീർന്നു. മലയാളത്തിൽ അച്ചടി ആരംഭിക്കുകയും പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും പ്രചരിക്കുകയും ചെയ്തതോടെ സാങ്കേതികപദങ്ങൾ പ്രചാരം നേടി, മാനകീകരിക്കപ്പെട്ടു. ഈ ഭാഷാവികാസത്തെ സാക്ഷ്യപ്പെടുത്തുന്ന കൃതിയാണു വിഭക്തപദസംഗ്രഹം.